
ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തനിയെ അധികാരത്തില്‍ വരുമെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് സനാതന ധര്‍മ്മത്തെയും തമിഴ് സംസ്കാരത്തെയും അവസാനശ്വാസം വരെ സംരക്ഷിക്കാനാണെന്നും അണ്ണാമലൈ പറഞ്ഞു. ജനാധിപത്യ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തോല്‍വി ഇന്ത്യാ മുന്നണി ഏറ്റുവാങ്ങുമെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തുന്ന രാഷ്ട്രീയപര്യടനത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ അണ്ണാമലൈ നടത്തുന്ന രാഷ്ട്രീയ പര്യടനവും ഡിഎംകെയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും എതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനവും ജനങ്ങള്‍ക്കിടയില്‍ തരംഗമാവുകയാണ്. പ്രശ്നങ്ങള്‍ക്ക് കൃത്യമായ ഉത്തരവും വ്യക്തതയും നല്‍കിയുള്ള രീതിയും ഉന്നതവിദ്യഭ്യാസത്തിനായി അണ്ണാമലൈ സഹിച്ച കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത കഥയും പുതിയൊരു അണ്ണാമലൈ തരംഗം തമിഴ്നാട്ടില്‍ സൃഷ്ടിച്ചിരിക്കുകയാണ്.