ന്യൂഡൽഹി :ഇന്ത്യയിലെ എട്ട് നഗരങ്ങളിലായി റിലയന്‍സ് ജിയോയുടെ പുതിയ ജിയോ എയര്‍ഫൈബര്‍ സേവനം ആരംഭിച്ചു. 599 രൂപയിലാണ് എയര്‍ഫൈബര്‍ പ്ലാന്‍ ആരംഭിക്കുന്നത്. 3999 രൂപയുടേതാണ് ഏറ്റവും വിലയേറിയ പ്ലാന്‍. അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,കൊല്‍ക്കത്ത, മുംബൈ, പൂണെ എന്നീ നഗരങ്ങളിലാണ് എയര്‍ഫൈബര്‍ സേവനം ആദ്യ ഘട്ടത്തില്‍ ലഭിക്കുക.5ജി കണക്റ്റിവിറ്റി ലഭിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ട് അല്ലെങ്കില്‍ റൗട്ടര്‍ ആണ് ജിയോ എയര്‍ഫൈബര്‍. ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് എളുപ്പം ഉപയോഗിക്കാവുന്ന ഉപകരണമാണിത്. ജിയോ 5ജി ടവര്‍ കണക്ടിവിറ്റിയുള്ള എവിടെയും ഈ ഉപകരണം ഉപയോഹിച്ച് ഇന്റര്‍നെറ്റ് ആസ്വദിക്കാം.കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]