ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യദല്‍ഹി – വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. നിരവധി ഓര്‍മ്മകളാണ് ഇവിടെയുള്ളതെന്നും ഇത് നമ്മളെ വികാരഭരിതരാക്കുകയും ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നുംപ്രധാനമന്ത്രി പറഞ്ഞു. പഴയ മന്ദിരം ഇനി സംവിധാന്‍ സദന് (ഭരണഘടനാ സഭ)എന്ന് അറിയപ്പെടുമെന്നും നരേന്ദ്ര മോഡി വ്യക്തമാക്കി.