
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി – പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനം ചേരുന്ന ഇന്ന് വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്നത്തെ അജണ്ടയില്‍ ബില്ല് ഉള്‍പ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും ഇത്. നാളെ ലോകസഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും. വനിത സംവരണ ബില്‍ കോണ്‍ഗ്രസിന്റെതാണെന്നും കോണ്‍ഗ്രസാണ് ഇത് രാജ്യസഭയില്‍ പാസാക്കിയതെന്നും സോണിയ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കോണ്‍ഗ്രസാണ് ബില്‍ ആദ്യം കൊണ്ടുവന്നത്. 2010 ല്‍ മാര്‍ച്ചില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കി. ഒന്‍പതര വര്‍ഷമായി ബി ജെ പി അധികാരത്തില്‍ വന്നിട്ട്, എങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബില്‍ കൊണ്ട് വരുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.