
തമിഴ്നാട് : എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സംഘർഷം തുടരുന്നു. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ മുതിർന്ന നേതാവ് ഡി ജയകുമാർ. തിരഞ്ഞെടുപ്പ് ധാരണയെക്കുറിച്ചുള്ള തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ദ്രാവിഡ നേതാവ് സിഎൻ അണ്ണാദുരൈയെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെയും ജയകുമാർ ആഞ്ഞടിച്ചു. അന്തരിച്ച മുഖ്യമന്ത്രിയെ അപമാനിക്കുന്നത് പാർട്ടി പ്രവർത്തകർ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച ജെ ജയലളിത ഉൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെ കുറിച്ച് അണ്ണാമലൈ വിമർശനാത്മക പരാമർശങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന് അണ്ണാമലയെ നിയന്ത്രിക്കണമെന്ന് എഐഡിഎംകെ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]