
തിരുവനന്തപുരം : 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം അച്ചടി മാധ്യമങ്ങളിൽ മികച്ച റിപ്പോർട്ടറായി മാതൃഭൂമി ദിനപത്രത്തിലെ എ.കെ.ശ്രീജിത്ത് തെരഞ്ഞടുക്കപ്പെട്ടു. മികച്ച ഫോട്ടോഗ്രാഫർ – പി. അഭിജിത്ത് (മാധ്യമം), ജൂറിയുടെ പ്രത്രേക പരാമർശം നിതീഷ് കൃഷ്ണൻ (സുപ്രഭാതം), മികച്ച സമഗ്ര കവറേജ് – മലയാള മനോരമ, ദേശാഭിമാനി, മികച്ച കാർട്ടൂൺ – ടി.കെ.സുജിത് (കേരള കൗമുദി), അച്ചടി മാധ്യമം (ഇംഗ്ലീഷ്): മികച്ച സമഗ്ര കവറേജ് – ദി ഹിന്ദു, മികച്ച റിപ്പോർട്ടർ – പൂജ നായർ പി. (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്), മികച്ച ഫോട്ടോഗ്രാഫർ – ഇ.ഗോകുൽ (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ദൃശ്യ മാധ്യമം : മികച്ച റിപ്പോർട്ടർ- റിയാസ്.കെ.എം.ആർ. (കേരള വിഷൻ ന്യൂസ്), മികച്ച ക്യാമറമാൻ – രാജേഷ് തലവോട് (അമൃത ടി.വി.), മികച്ച സമഗ്ര കവറേജ് – ഏഷ്യാനെറ്റ് ന്യൂസ്, ഓൺലൈൻ മീഡിയ: മികച്ച സമഗ്ര കവറേജ് – കൈരളി ഓൺലൈൻ, ദി ഫോർത്ത്, ശ്രവ്യ മാധ്യമം – റെഡ് എഫ്.എം റേഡിയോ. ഡെക്കാൺ ക്രോണിക്കിൾ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ജെ. ജേക്കബ്, മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, പി.ആർ.ഡി. അഡിഷണൽ ഡയറക്ടർ വി. സലിൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാരങ്ങൾ നിർണയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]