
ഇടുക്കി ചെറുതോണിയിൽ അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡനം ശ്രമം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശി നീൽകുമാർ ദാസിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ മുറിയിൽ കുട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
മറ്റൊരു അതിഥി തൊഴിലാളി ഇത് കണ്ടതോടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് ഇടുക്കി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. Story Highlights: Attempted molestation of three and six-year-old girls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]