

First Published Sep 18, 2023, 10:30 PM IST
മുംബൈ: കെ എല്‍ രാഹുല്‍ ഒരിക്കല്‍ കൂടി ക്യാപ്റ്റനായെന്നുള്ളതാണ് ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ പ്രധാന ഹൈലൈറ്റ്. ഒരുഘട്ടത്തില്‍ രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റനാവുമെന്ന കരുതപ്പെട്ട താരമാണ് രാഹുല്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം തോറ്റമ്പിയപ്പോള്‍ കാര്യങ്ങള്‍ പ്രതികൂലമായി. ടീം സെലക്റ്റര്‍മാര്‍ക്ക് ഹാര്‍ദിക് പാണ്ഡ്യയിലേക്ക് നോക്കേണ്ടി വന്നു. അധികം വൈകാതെ ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനുമാക്കി. മാത്രില്ല, ടി20 ടീമിനെ നയിക്കുന്നതും ഹാര്‍ദിക്കാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത്.
എന്നാല്‍ രാഹുലിനെ സംബന്ധിച്ചിടത്തോളം ഇത് ലോട്ടറിയാണ്. ഐപിഎല്ലിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു രാഹുല്‍. ഏഷ്യ കപ്പിലൂടെയാണ് താരം തിരിച്ചെത്തിയത്. പാകിസ്ഥാനെതിരെ കളിച്ച ആദ്യ മത്സരത്തില്‍ രാഹുല്‍ സെഞ്ചുറി നേടുകയും ചെയ്തു. ഏഷ്യാ കപ്പില്‍ കളിച്ചത് മത്സരങ്ങളാണെങ്കില്‍ കൂടി താരത്തെ തേടി ക്യാപ്റ്റന്‍ സ്ഥാനമെത്തി. നായകസ്ഥാനത്തിന് രാഹുല്‍ ഇപ്പോഴും യോഗ്യനാണെന്നാണ് ടീം സെലക്റ്റര്‍മാര്‍ വാദിച്ചുവെക്കുന്നുത്. ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് രാഹുല്‍ നയിക്കുക. മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തും. മാത്രമല്ല, ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കി നിശ്ചയിച്ചിട്ടുമുണ്ട്. എന്തായാലും രാഹുലിനെ സംബന്ധിച്ച് ഇത് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണ്. ആരാധകരും ഇതുതന്നെയാണ് പറയുന്നത്. എന്നാല്‍ നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്. ചില പോസ്റ്റുകള്‍ വായിക്കാം…
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര് അശ്വിന്, വാഷിംഗ്ടണ്‍ സുന്ദര്‍.
അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര് അശ്വിന്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Last Updated Sep 18, 2023, 10:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]