
തൃശൂർ : വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
അതേ സമയം തൃശൂരിലെ പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലാണ് ഡാം. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഷട്ടറുകള്‍ ഏത് സമയത്തും തുറക്കാമെന്നതിനാല്‍ മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]