
സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ ഓണാഘോഷവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികൾ അരങ്ങേറി.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ ഡോ. ആഷിഖ് വാർഷിക റിപ്പോർട്ടും, ഡോ. ഉസ്മാൻ മലയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. ബിജു വർഗീസാണ് മുഖ്യരക്ഷാധികാരി..പ്രസിഡന്റായി ഡോ. അബ്ദുൽ മജീദ് കവരോടിയെയും ജനറൽ സെക്രട്ടറിയായി ഡോ. ഇസ്മായിൽ രയരോത്തിനെയും ട്രഷററായി റാമിയ രാജേന്ദ്രനെയും തെരെഞ്ഞെടുത്തു.
Story Highlights: Onam celebration of Malayalee doctors in Saudi Eastern Province
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]