
കൊച്ചി- എഴുത്തില്‍ ഏഴ് പതിറ്റാണ്ട് പിന്നിട്ട പ്രൊഫ.
എം. കെ.
സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍ ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളം ടൗണ്‍ ഹാളില്‍ പ്രകാശിപ്പിക്കും. വിവിധ സാഹിത്യ, വൈജ്ഞാനിക ശാഖകളിലായി രചിച്ച കൃതികള്‍ ‘സാനുമാഷിന്റെ സമ്പൂര്‍ണ കൃതികള്‍’ എന്നപേരില്‍ 12 വാള്യമായാണ് സമാഹരിച്ചത്.
പ്രൊഫ. എം.
തോമസ് മാത്യുവാണ് ജനറല്‍ എഡിറ്റര്‍. സമൂഹ് പബ്ലിക്കേഷനാണ് പ്രസാധകര്.
പ്രകാശനത്തിന് സി. പി.
എം ജില്ലാ സെക്രട്ടറി സി. എന്‍.
മോഹനന് ചെയര്‍മാനും ജി. സി.
ഡി. എ ചെയര്മാന് കെ ചന്ദ്രന്‍പിള്ള ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. എറണാകുളം ബി.
ടി. എച്ചില് ചേര്‍ന്ന യോഗം പ്രൊഫ.
എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു.
പ്രൊഫ. എം.
കെ. സാനു, ഡി.
സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ചാവറ കള്‍ച്ചറര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.
അനില്‍ ഫിലിപ്പ്, കെ. എന്‍.
ഉണ്ണികൃഷ്ണന് എം. എല്‍.
എ, ജോണ്‍ ഫെര്‍ണാണ്ടസ്, സി. ഐ.
സി. സി.
ജയചന്ദ്രന്, അഡ്വ. വി.
കെ. പ്രസാദ്, ഷാജി ജോര്‍ജ് പ്രണത, ഡോ.
മിനി പ്രിയ, എന്‍. കൃഷ്ണദാസ്, സമൂഹ് പ്രസിഡന്റ് ജോബി ജോണ്‍, സെക്രട്ടറി സി.
ബി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]