
പാലക്കാട് : വില കൂടിയ വളർത്തു പക്ഷികളെയും മൃഗങ്ങളെയും ഓൺലൈനിൽ വാങ്ങി അന്താരാഷ്ട്ര തലത്തിൽ വിൽപ്പന നടത്തുന്ന ബിസിനസിന്റെ പേരിൽ 26,00,000 രൂപ തട്ടിയെന്ന പരാതി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മാർഗനിർദ്ദേശം നൽകണമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ ആവശ്യപ്പെട്ടു.
പെരുവമ്പ സ്വദേശി ആഷിഖ് നൽകിയ പരാതിയിലാണ് നടപടി. കമ്മീഷന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.
അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 42,68,800 രൂപയാണ് പരാതിക്കാരൻ എതിർകക്ഷിക്ക് നൽകിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 16,58,800 രൂപ ലാഭവിഹിതമായി ലഭിച്ചു. ബാക്കി 26,00,000 രൂപ കിട്ടാനുണ്ട്.
പരാതിയിലെ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തി കാലതാമസം കൂടാതെ അന്തിമറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]