
ന്യൂഡല്‍ഹി ∙ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്ന്
. പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) യുടെ അപ്പീൽ തള്ളിയാണ് കോടതി തീരുമാനം.
നാലാഴ്ച ടോൾ പിരിക്കൽ തടഞ്ഞ വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണമെന്നും കോടതി പറഞ്ഞു.
കുഴികളിലൂടെ അടക്കം സഞ്ചരിക്കാൻ കൂടുതൽ പണം പൗരന്മാർ നൽകേണ്ടതില്ല. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ട്.
ഇതിനോടകം നികുതി പണം നൽകിയിരിക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്യമുണ്ട്. അതിനു കൂടുതൽ പണം നൽകേണ്ടതില്ല.
കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ് എന്നും സുപ്രീം കോടതി പറഞ്ഞു. യുദ്ധക്കാല അടിസ്ഥാനത്തിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ നൽകിയ ഉറപ്പു കണക്കിലെടുക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് പൂർണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞത്. ഗതാഗത കുരുക്കിനു പരിഹാരം കാണാന്‍ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]