
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സെൻട്രൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ നാളെ ദില്ലി ഹൈക്കോടതി വിധി പറയും.
പ്രധാനമന്ത്രി മോദിയുടെ ബിരുദം കോടതിയിൽ കാണിക്കാം, പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ദില്ലി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സിഐസി ഉത്തരവിനെതിരെ ദില്ലി സർവകലാശാല നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു.
ഫെബ്രുവരിയിൽ വിധി പറയാൻ മാറ്റിയ കേസിലാണ് ദില്ലി ഹൈക്കോടതി നാളെ വിധി പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]