
തിരുവനന്തപുരം ∙
ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.സിസാ തോമസിനെതിരെ പ്രമേയം. സർവകലാശാല തന്നെ രൂപീകരിച്ച കമ്പനിക്കെതിരെ ബോർഡ് ഓഫ് ഗവർണേഴ്സിനെ അറിയിക്കാതെ വിസി
റിപ്പോർട്ട് നൽകിയതിനെ ചോദ്യം ചെയ്താണ് പ്രമേയം കൊണ്ടു വന്നത്.
ബോർഡ് ഓഫ് ഗവർണേഴ്സിനെ വിശ്വാസത്തിലെടുക്കാതെയാണു വിസിയുടെ നടപടിയെന്നും വിമർശനമുയർന്നു.
പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു വൈസ് ചാൻസലറുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു. സർക്കാർ ക്ഷണിക്കുന്ന യോഗങ്ങളിൽ പോലും വിസി പങ്കെടുക്കുന്നില്ലെന്നും ഐടി സെക്രട്ടറി കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഒട്ടേറെ വേദികളുണ്ടായിരുന്നുവെന്നും വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലും അത് പറയാതെ ഏകപക്ഷീയമായി വിസി ഗവർണർക്കു റിപ്പോർട്ട് നൽകിയതിനെ ചൊല്ലിയും യോഗത്തിൽ വാദപ്രതിവാദം ഉണ്ടായി. വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതികൾ അറിയാനും സർവകലാശാല നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചു പരിശോധിക്കാനും ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതികൾ അറിയാനും സർവകലാശാല നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചു പരിശോധിക്കാനും ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ഉപസമിതിയെ ചുമതലപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]