
മുംബൈ: പ്രമുഖ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമായ ബിങ്കിറ്റ് തങ്ങളുടെ ആപ്പിൽ പുതിയ പാരന്റല്‍ കൺട്രോൾ ഫീച്ചറുകൾ അവതരിപ്പിച്ചു. കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് പ്രായം കുറഞ്ഞ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ ബ്രൗസിംഗ് അനുഭവം നൽകുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രായത്തിന് അനുയോജ്യമല്ലാത്ത ഉത്പന്നങ്ങൾ കാണുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. പുതിയ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് ഒരു നാലക്ക പിൻ നൽകികൊണ്ട് ചില ഉത്പന്നങ്ങൾ മറച്ചുവെക്കാൻ കഴിയും.
പ്രൊഫൈൽ സെറ്റിംഗ്സിൽ പോയി ഈ കൺട്രോൾ പ്രവർത്തനക്ഷമമാക്കാം. പിൻ മറന്നുപോയാൽ തിരികെ ലഭിക്കാൻ സഹായിക്കുന്ന ഒരു റിക്കവറി ഫോൺ നമ്പറും ചേർക്കാവുന്നതാണ്.
പുതിയ നിയന്ത്രണങ്ങൾ കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉത്പന്നങ്ങൾ കാണാതെ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ബിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്സ പറഞ്ഞു. ഇതിലൂടെ കൂടുതൽ സുരക്ഷിതവും കുടുംബസൗഹൃദവുമായ ഒരു അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവൻ കുടുംബത്തിനും ആപ്പ് കൂടുതൽ ഉപയോഗപ്രദമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]