
തിരുവനന്തപുരം ∙ സിപിഎമ്മിലെ കത്തു ചോര്‍ച്ച വിവാദത്തില്‍ നിയമനടപടിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി
. ആരോപണം ഉന്നയിച്ച മുഹമ്മദ് ഷര്‍ഷാദിനു എം.വി.ഗോവിന്ദന് വക്കീല്‍നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ചു മൂന്നു ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കേസുള്‍പ്പെടെയുള്ള നിയമനടപടിയിലേക്കു കടക്കുമെന്നും ആണ് തിരുവനന്തപുരത്തെ അഭിഭാഷകനായ രാജഗോപാല്‍ മുഖേന അയച്ച നോട്ടിസില്‍ ആവശ്യപ്പെടുന്നത്.
പ്രവാസി വ്യവസായിയായ രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് നല്കിയ പരാതി എം.വി.ഗോവിന്ദന്റെ മകന് ശ്യാംജിത്ത് ആണ് ചോര്‍ത്തിയതെന്ന് ഷര്‍ഷാദ് പറഞ്ഞിരുന്നു. ആരോപണം അസംബന്ധമാണെന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിനു പിന്നാലെയാണ് എം.വി.ഗോവിന്ദന് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഷര്‍ഷാദിന്റെ നടപടി എം.വി.ഗോവിന്ദന്റെ പ്രതിഛായയെയും രാഷ്ട്രീയ വിശ്വാസ്യതയെയും ബാധിച്ചുവെന്നും വക്കീൽ നോട്ടിസിൽ പറയുന്നു.
‘‘മകന് വഴി രഹസ്യരേഖ ചോര്‍ത്തി എന്ന തരത്തിലാണ് താങ്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ്.
മാസങ്ങള്‍ക്കു മുന്‍പ് താങ്കള്‍ പോളിറ്റ് ബ്യൂറോയ്ക്കു നല്കിയ പരാതി എം.വി.ഗോവിന്ദന്റെ മകന് വഴിയാണ് ചോര്‍ന്നതെന്നാണ് അച്ചടി, ദൃശ്യ, സമൂഹമാധ്യമങ്ങള്‍ താങ്കളെ ഉദ്ധരിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നത്. താങ്കള്‍ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ രാജേഷ് കൃഷ്ണയുമായി ബന്ധമുള്ളതുകൊണ്ടാണ് എം.വി.ഗോവിന്ദന് മകന് വഴി പരാതി ചോര്‍ത്തിയതെന്നാണ് താങ്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ താങ്കളുടെ പരാതി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച ദിവസം മുതല്‍ സമൂഹമാധ്യമങ്ങള്‍ മുന്‍പ് തന്നെ ലഭ്യമായിരുന്നു എന്ന വിവരം അറിവുള്ളതാണ്. എം.വി.ഗോവിന്ദന് എതിരായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് 2024 മേയ് 17ന് താങ്കള്‍ സിപിഎമ്മിനു കത്തു നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ പിന്നീടും താങ്കള്‍ അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു’’ – നോട്ടിസിൽ പറയുന്നു.
‘‘അഞ്ച് പതിറ്റാണ്ടായി സിപിഎമ്മില്‍ ഉയര്‍ന്ന പ്രതിഛായയുള്ള ആളാണ് എം.വി.ഗോവിന്ദന്. താങ്കളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അതിനു മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
ആ സാഹചര്യത്തില്‍ ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കണമെന്നും പ്രസ്താവനകള്‍ പിന്‍വലിച്ച് അതത് പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച് മാപ്പു പറയണം’’ – നോട്ടിസില്‍ ആവശ്യപ്പെട്ടു. ഷര്‍ഷാദിന്റെ പ്രസ്താവനയുടെ പത്രറിപ്പോര്‍ട്ടുകളും നോട്ടിസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേലില്‍ ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നോട്ടിസില്‍ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]