
ന്യൂഡൽഹി∙
മുൻ ജഡ്ജി ബി.സുദർശൻ റെഡ്ഡിയാണ് (78) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ
. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഐകകണ്ഠ്യേന തീരുമാനം എടുത്തത്.
സെപ്റ്റംബർ 9 നാണ് തിരഞ്ഞെടുപ്പ്. നാല് പതിറ്റാണ്ടിലേറെ നീണ്ട
നിയമ ജീവിതത്തിന് ഉടമയാണ് സുദർശൻ റെഡ്ഡി. ∙ 1946 ജൂലൈ 8ന് ജനിച്ച ബി.സുദർശൻ റെഡ്ഡി 1971 ഡിസംബറിൽ ആന്ധ്രപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ കേസുകൾ കൈകാര്യം ചെയ്തു.
∙ 1988 –1990 കാലഘട്ടത്തിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990ൽ കുറച്ചുകാലം കേന്ദ്ര സർക്കാരിന്റെ അഡീഷനൽ സ്റ്റാൻഡിങ് കൗൺസിലായും പ്രവർത്തിച്ചു. ∙ ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ നിയമോപദേഷ്ടാവും സ്റ്റാൻഡിങ് കൗൺസിലുമായിരുന്നു.
∙ 1995ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2005 ഡിസംബറിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
∙ 2007 ജനുവരി 12ന് സുപ്രീം കോടതി ജഡ്ജിയായി. 2011 ജൂലൈ 8ന് വിരമിക്കുന്നതുവരെ ആ പദവിയിൽ തുടർന്നു.
2013 മാർച്ചിൽ ഗോവയുടെ ആദ്യ ലോകായുക്തയായി ചുമതലയേറ്റു. ഏഴ് മാസത്തിനകം വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു.
ഹൈദരാബാദിലെ ഇന്റർനാഷനൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്ററിന്റെ ട്രസ്റ്റി ബോർഡിലും അംഗമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]