ബ്രസ്സൽസ്∙ ഇന്ത്യയ്ക്കെതിരെ വീണ്ടും പെരും നുണയുമായി പാക്ക് സൈനിക മേധാവി
. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ യാചിച്ചെന്നും ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അപേക്ഷിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം.
ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്നും വിമാനങ്ങൾ വീഴ്ത്തിയെന്നും അവകാശപ്പെട്ട സൈനിക മേധാവി, പാക്കിസ്ഥാൻ ലോകരാഷ്ട്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയെന്നും അവകാശപ്പെട്ടു. ബ്രസ്സൽസിൽ 500ലേറെ പാക്ക് വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീർ പച്ചനുണകൾ ആവർത്തിച്ചത്.
ഓഗസ്റ്റ് 11ന് നടത്തിയ പരിപാടി റെക്കോഡ് ചെയ്യരുതെന്നും പങ്കെടുക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കർശന നിർദേശമുണ്ടായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യം ഉന്നയിച്ചതെന്ന യാഥാർഥ്യം നിലനിൽക്കെയാണ് സൈനിക മേധാവി പച്ചക്കള്ളം പറഞ്ഞത്. മേയ് 10ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ വിളിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിക്കുന്ന കാര്യം അറിയിച്ചത്.
റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളം ഇന്ത്യൻ സൈന്യം ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇത്. വെടിനിർത്തൽ ആവശ്യം പാക്ക് സൈനിക ഡയറക്ടർ ജനറൽ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാട്.
തുടർന്ന് നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
നേരത്തെയും നിരവധി വ്യാജ അവകാശവാദങ്ങളും ഇന്ത്യക്ക് നേരെ പ്രകോപനങ്ങളും അസിം മുനീർ ഉയർത്തിയിരുന്നു.
ഭാവിയിൽ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ആക്രമിക്കുമെന്നായിരുന്നു ഒരു ഭീഷണി. യുഎസിലെ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്.
തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നും അദ്ദേഹം വീരവാദം മുഴക്കിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]