
വാഷിങ്ടൻ ∙ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ്
. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായുള്ള ചർച്ചയ്ക്കു മുൻപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന് ട്രംപ് ആവർത്തിച്ചത്.
ആറു യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നു പറഞ്ഞ ട്രംപ്, തുടർന്ന് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷമാണ് ആദ്യം പരാമർശിച്ചത്.
വലിയ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായുള്ള സംഘർഷത്തിന് അവസാനം കുറിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളായ റുവാണ്ടയും കോംഗോയും സമാധാന കരാറിൽ ഒപ്പുവച്ചതും ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിച്ചതും ട്രംപ് തുടർന്ന് പരാമർശിച്ചു.
റഷ്യ – യുക്രെയ്ൻ യുദ്ധം വേഗം അവസാനിപ്പിക്കാനാവുമെന്നാണ് കരുതിയതെന്നും എന്നാൽ അത്ര എളുപ്പമല്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന് നിരവധി തവണ ട്രംപ് ആവർത്തിച്ചിരുന്നു. സംഘർഷം വ്യാപിക്കുമെന്ന ഘട്ടത്തിൽ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായെന്ന വിവരം ട്രംപ് ആണ് ആദ്യം വെളിപ്പെടുത്തിയത്.
എന്നാൽ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ വ്യക്തമാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]