
വാഷിങ്ടൻ ∙ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ യുക്രെയ്ൻ പ്രസിഡന്റ്
വസ്ത്രധാരണത്തെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ്
. സൈനിക വേഷം ഒഴിവാക്കി കറുത്ത സ്യൂട്ട് ധരിച്ചാണ് സെലെൻസ്കി എത്തിയത്.
ചർച്ചയ്ക്കു മുൻപ് ട്രംപിനൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെ ‘ഈ സ്യൂട്ടിൽ നിങ്ങളെ കാണാൻ അതിമനോഹരമാണ്’ എന്ന് റിയൽ അമേരിക്കാസ് വോയിസ് എന്ന മാധ്യമത്തിലെ റിപ്പോർട്ടർ ബ്രയൻ ഗ്ലെൻ പറഞ്ഞു.
ഞാനും ഇത് അദ്ദേഹത്തോട് പറഞ്ഞെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്ക്കെത്തിയ സെലെൻസ്കിയുടെ വസ്ത്രധാരണത്തെ വിമർശിച്ച കാര്യവും ട്രംപ് മാധ്യമങ്ങളോട് പരാമർശിച്ചു.
‘ഞാൻ പുതിയ വേഷത്തിലാണ് വന്നത് എന്നാൽ താങ്കൾ അതേ വേഷത്തിലാണ് ഇന്നും വന്നത്’ – ബ്രയൻ ഗ്ലെനിനോട് സെലെൻസ്കി പറഞ്ഞു.
ഇന്ന് കൂടിക്കാഴ്ചയ്ക്ക് സെലെൻസ്കി സ്യൂട്ട് ധരിക്കുമോയെന്ന് വൈറ്റ് ഹൗസ് ചോദിച്ചത് കൗതുകമുണർത്തിയിരുന്നു. ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെത്തിയ സെലെൻസ്കിയെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രംപ് വിമർശിച്ചിരുന്നു.
പിന്നാലെ കൂടിക്കാഴ്ചയിൽ സെലെൻസ്കിയുടെ നിലപാടിനെ ട്രംപും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നിശിതമായി വിമർശിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]