
ദില്ലി: ഇന്ത്യക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ നീലജ്വാല! മാത്യൂ ഡൊമിനിക് എന്ന ബഹിരാകാശ യാത്രികന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ അവിസ്മരണീയ ചിത്രം ആളുകളെ ഞെട്ടിക്കുകയാണ്. നാസയും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
നാസയുടെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് അവിസ്മരണീയ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നിന്ന് പകര്‍ത്തിയത്. അദേഹം തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമമായ എക്സില്‍ ആദ്യം പങ്കുവെച്ചതും. ഇത് പിന്നീട് നാസ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്മരണീയ ചിത്രമുണ്ടായത് എന്ന് മാത്യു പറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം എക്സില്‍ കണ്ടത്.
ഭൂമി പശ്ചാത്തലമായി വരുന്ന രീതിയിലാണ് ഫ്രെയിമിംഗ്. ഇന്ത്യക്ക് മുകളിലെ ഇടിമിന്നല്‍ രാത്രിക്കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്. ‘ചിത്രത്തിന്റെ മധ്യഭാഗത്ത് തന്നെ ഇടിമിന്നല്‍ ഫ്രെയിം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രം ക്രോപ് ചെയ്യേണ്ടിവന്നില്ല. 1/5s, 85mm, f1.4, ISO 6400 കണക്കിലാണ് ഫോട്ടോ ക്ലിക്ക് ചെയ്തത്’ എന്നും അദേഹം വിശദീകരിക്കുന്നു. ഈ ചിത്രത്തിലെ വെളിച്ചത്തിന്റെ ഘടകങ്ങളെ കുറിച്ച് മാത്യൂ ഡൊമിനിക്ക് വിശദീകരിച്ചിട്ടുമുണ്ട്. ഇതുവരെ കണ്ട ഏറ്റവും മികച്ച ബഹിരാകാശ ചിത്രം എന്നാണ് മാത്യുവിന്റെ ഫോട്ടോയ്ക്ക് പലരും നല്കുന്ന വിശദീകരണം.
Lightning at night over India.
When trying to capture lighting in an image I use burst mode and hope lighting strikes in the frame. I was super happy when this lightning strike ended up in the middle of the frame. No crop needed.
1/5s, 85mm, f1.4, ISO 6400
— Matthew Dominick (@dominickmatthew)
ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ തെക്കുകിഴക്കേ ഏഷ്യയുടെ ചിത്രവും മാത്യു ഡൊമിനിക്ക് പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ഇടിമിന്നലും ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]