
ചെങ്ങന്നൂർ: ആലപ്പുഴ ചെങ്ങന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണം പണവും മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി പൊലീസ്. ഒട്ടേറെ മോഷണ കേസിൽ പ്രതിയായ കോട്ടയം സ്വദേശി മാത്തുക്കുട്ടിയാണ് അറസ്റ്റിലായത്.
വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ ദമ്പതികൾ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച. വീടിൻ്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ 50 പവൻ സ്വർണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ചു.
മോഷണ രീതി പരിശോധിച്ചാണ് പോലിസ് പ്രതിയിലേക്കെത്തിയത് ചെങ്ങന്നൂർ പ്രാവിൻകൂട് ജംഗ്ഷന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടർ ദമ്പതികൾ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച.
വീടിൻ്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ 50 പവൻ സ്വർണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. മോഷണ രീതി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
കൊല്ലം തേവള്ളിയിൽ വാടകയ്ക്ക് താമസിക്കുകയാണ് കോട്ടയം വടവാതൂർ സ്വദേശി മാത്തുക്കുട്ടി. കൊല്ലംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
സ്ഥിരം മോഷ്ടാവായ മാത്തുക്കുട്ടി 2017 ലാണ് ഒടുവിൽ പിടിയിലായത്. ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
രാത്രി ഏഴിനും ഒൻപതിനും ഇടയിലേ മോഷ്ടിക്കൂ. കൊല്ലം, കോട്ടയം, പത്തനംതിട്ട
ജില്ലകളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് മാത്തുകുട്ടി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
7 വർഷം പൂട്ടിക്കിടന്ന പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക, നോട്ടീസ് കിട്ടി; ഇടപെടലുമായി എം ബി രാജേഷ് ഒരു പയ്യന്റെ കഥ, ബസിൽ പാസ് കിട്ടിയതിനാൽ തുടർപഠനം സാധ്യമായ ആ പയ്യൻ ഇന്ന്…; ഹൃദയം തൊട്ട് കളക്ടറുടെ പ്രസംഗം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]