
ബെംഗളൂരു: പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിലെത്തിയ ആൾ ബലാത്സംഗം ചെയ്തു. നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിനത്തിനിരയായത്. കോറമംഗലയിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തു മടങ്ങവെ പുലർച്ചെ ഒന്നിനും ഒന്നരക്കും ഇടയിലായിരുന്നു സംഭവം. ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഡീഷനൽ പൊലീസ് കമ്മിഷണർ രമൺ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]