
ഇസ്ലാമാബാദ്: കളത്തിനകത്തും പുറത്തും പലപ്പോഴും നിയന്ത്രണം വിട്ട് പെരുമാറാറുണ്ട് പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. അടുത്തിടെ ‘സിംബാബ്വെ മര്ദ്ദകന്’ എന്ന് വിളിച്ചതിന് ആളുകള്‍ക്കെതിരെ ദേശ്യപ്പെട്ടിരുന്നിരുന്നു ബാബര്‍. ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ബാബര്‍. താരം പരിശീലനം നടത്തുന്നതിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
നെറ്റ്സില്‍ പരിശീലനം ചെയ്യുന്നതിനിടെ താരം തന്റെ ചൂടന്‍ സ്വഭാവം പുറത്തുകാണിക്കുകയായിരുന്നു. പരിശീലനത്തിനിടെ ഷഹീന് ആഫ്രീദി അടക്കമുള്ള താരങ്ങളുടെ പന്തുകളെ നേരിടാന്‍ ബാബര്‍ ബുദ്ധിമുട്ടി. ബൗളറുടെ ഗുഡ് ലെങ്ത് പന്ത് ബാബറിന് തൊടാനായില്ല. ഇതോടെ ബാബറിന് നിയന്ത്രണം നഷ്ടമായി. പിന്നാലെ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയായുന്നു അദ്ദേഹം. വീഡിയോ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടച്ചിട്ട വേദിയില്‍ നടത്താന്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനം. കാണികളെ കറാച്ചിയിലെ സ്റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാലാണ് തീരുമാനം.
പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം കുത്തനെ കൂട്ടി നീരജ് ചോപ്ര! പുതുതായി എട്ട് കമ്പനികളുമായി കരാര്‍
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാന് ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, മുഹമ്മദ് ഹുറൈറ, സയിം അയൂബ്, സൗദ് ഷക്കീല്‍, ആഘ സല്മാന്, കമ്രാന്‍ ഗുലാം, ആമര്‍ ജമാല്‍, മുഹമ്മദ് റിസ്വാന്, സര്‍ഫറാസ് അഹമ്മദ്, മിര്‍ ഹംസ, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് അലി. , നസീം ഷാ, ഷഹീന് അഫ്രീദി.