

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു
കൊച്ചി: കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്.
കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. സംസ്കാരം തിങ്കള്‍ വൈകിട്ട് 3ന് രവിപുരം ശ്മശാനത്തില്‍. ഹൈക്കോടതിയില്‍ അഭിഭാഷകനായ ജയേഷ് മോഹന്‍കുമാര്‍ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]