
ചവറ∙ ദുബായില് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30)
ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. മകൾ സ്വയം ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് അതുല്യ ശേഖർ. ഭർത്താവ് ശാസ്താംകോട്ട
സ്വദേശി സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
2 വർഷമായി ദുബായിലായിരുന്ന അതുല്യ നാട്ടിൽ വന്ന് മകൾ ആരാധിക (10) യുമായി മൂന്നുമാസം മുൻപ് തിരികെ പോയിരുന്നു. എന്നാൽ അവിടെ പഠിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് മകളെ തിരിച്ചു നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു.
ശനിയാഴ്ച അതുല്യയുടെ പിറന്നാളായിരുന്നു. പുതിയ ജോലിക്ക് കയറേണ്ട
ദിവസമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് എസ്ഐ എൻ. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി.
11 വർഷം മുൻപായിരുന്നു അതുല്യയുടെയും സതീഷിന്റെയും വിവാഹം. വഴക്ക് പതിവായതോടെ അതുല്യയുടെയും ഭർത്താവിന്റെയും പ്രശ്നം കോടതിയിൽ വരെ എത്തിയിരുന്നു.
എന്നാൽ കൗൺസലിങ്ങിന് പിന്നാലെ വീണ്ടും ഒരുമിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വരുന്ന പീഡനങ്ങളുടെ വിഡിയോ യുവതി നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇത് ബന്ധുക്കൾ പൊലീസിനു കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]