
തൃശൂർ: പണയം വച്ച ഒരു കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ അറസ്റ്റിൽ. തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ മാനേജർ കിഴുപ്പിള്ളിക്കര കല്ലിങ്ങൽ ദീപു(34) ആണ് അറസ്റ്റിലായത്.
സേഫിൽ നിന്നും 96,09,963 രൂപ വിലവരുന്ന 131.7 പവൻ പണയ സ്വർണം മോഷ്ടിച്ച കേസിലാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി.
മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാട്ടെ സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മോഷണ സ്വർണം പണയം വച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 17 ന് രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിഗിനായി പണയ സ്വർണ ഉരുപ്പടികൾ എടുത്തുനൽകിയശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഓഡിറ്റിങിൽ സ്വർണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശൂർ ഏരിയാ സെയിൽ മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി:വി.കെ. രാജു, വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ.
രമേഷ്, സബ് ഇൻസ്പെക്ടർ സി.എൻ. എബിൻ, സി.പി.ഒ.
മാരായ അലി, മാഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]