
എല്ലാ വിഭാഗത്തിലെയും കാറുകൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ടാറ്റ പഞ്ച് അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു . ഈ ചെറുകാർ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആളുകളുടെ നമ്പർ വൺ പ്രിയപ്പെട്ട കാറായി മാറി. ഇപ്പോൾ, ടാറ്റ മോട്ടോഴ്സ് അതിൻ്റെ ഈ ജനപ്രിയ കാറിൽ പരിമിതകാല ഡിസ്കൗണ്ട് നൽകാൻ തീരുമാനിച്ചിരിക്കുന്നു . ഇതാദ്യമായാണ് കമ്പനി പഞ്ചിൽ ഇത്രയും വലിയ ഇളവ് നൽകുന്നതെന്നാണ് റി്പപോര്ട്ടുകൾ.
പഞ്ചിൻ്റെ എല്ലാ പതിപ്പുകൾക്കും ( പ്യുവർ ട്രിം ഒഴികെ) 15,000 രൂപ കിഴിവ് ലഭിക്കും. അത് പെട്രോൾ അല്ലെങ്കിൽ സിഎൻജി പതിപ്പിലും ലഭിക്കും. ഡീലർഷിപ്പിന് അയച്ച അറിയിപ്പിൽ, ഈ ഓഫർ ജൂലൈ 18 മുതൽ ജൂലൈ 31 വരെ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ പഞ്ച് ഐസിഇ പതിപ്പ് ലോഞ്ച് ചെയ്തതു മുതൽ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. അതിൻ്റെ വിൽപ്പന തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ, ഈ കാറിന് ഒരിക്കലും കിഴിവ് നൽകേണ്ടതില്ല. എങ്കിലും, ഇപ്പോൾ ടാറ്റ മോട്ടോഴ്സ് പഞ്ച് ഐസിഇയിൽ പരിമിതകാല ഡിസ്കൗണ്ട് പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയം.
ടാറ്റ പഞ്ചിനൊപ്പം, ജൂലൈ 18 മുതൽ ജൂലൈ 31 വരെ ടാറ്റ ആൾട്രോസിനും കിഴിവുകൾ നൽകുന്നുണ്ട്. കമ്പനി ഈ ഓഫറിന് “ഇൻ്റർവെൻഷൻ സ്കീമുകൾ” എന്ന് പേരിട്ടിരിക്കുന്നു. ഇതിൽ XE, XE+, XM, XM S, XM+, XM+ S, XMA+, XMA+ S ട്രിം ലെവലുകൾക്ക് അൾട്രോസിന് 10,000 രൂപ കിഴിവ് ലഭിക്കും.
അടുത്തിടെ ആൾട്രോസിൻ്റെ വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട് . 2024 ജൂണിലെ വിൽപ്പന കണക്കുകൾ നോക്കുമ്പോൾ, അൾട്രോസ് വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞിരുന്നു. എന്നാൽ പ്രതിമാസം 87.65% വർദ്ധിച്ചു. 2024 ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറായിരുന്നു പഞ്ച്.
ഈ പരിമിതകാല വിലക്കിഴിവ് പഞ്ച്, ആൾട്രോസ് എന്നിവയുടെ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കരുതുന്നു. കാറുകളുടെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി പുതിയ ഓഫറുകളും സ്കീമുകളും കൊണ്ടുവരുന്നു. ഈ രണ്ട് കാറുകളും വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഓഫർ നല്ലൊരു അവസരമാണ്.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.
Last Updated Jul 18, 2024, 7:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]