
പ്രകാശനത്തിന് ഒരുങ്ങി അമൽ ചന്ദ്രയുടെ ‘ദി ഇസെൻഷ്യൽ’ ; തിരുവനന്തപുരം ഇന്ദിരാഭവനിൽ ശശി തരൂർ എം പി പുസ്തകം പ്രകാശനം ചെയ്യും കോട്ടയം : യുവ പൊതുനയ വിദഗ്ദ്ധനും കോളമിസ്റ്റുമായ അമൽ ചന്ദ്രയുടെ പുസ്തകം വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. ‘ദി ഇസെൻഷ്യൽ” (The Essential) എന്ന് പേര് നൽകിയ പുസ്തകം തിരുവനന്തപുരം ഇന്ദിര ഭവനിൽ വെള്ളിയാഴ്ച (19-07-2024) നടക്കുന്ന “ശാസ്ത്ര 2.0” എന്ന പരുപാടിയിൽ വച്ച് രാവിലെ 11 മണിക്ക് ശശി തരൂർ എം. പി.
പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.
സുധാകരൻ (എം.പി.), മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റിയും സംസ്ഥാനം കോവിഡ് മഹാമാരിയെ നേരിട്ടതിനെപ്പറ്റിയുമുള്ള ഒരു സമഗ്രപഠനരേഖയാണ് പുസ്തകം. പുസ്തകത്തിന്റെ ആമുഖം രചിച്ചിരിക്കുന്നത് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി അഡ്വ.
സൽമാൻ ഖുർഷിദ് ആണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]