
‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നും…’: അമിത് ഷാ
ന്യൂഡൽഹി∙ രാജ്യത്തിന്റെ വ്യക്തിത്വത്തിൽ ഇന്ത്യൻ ഭാഷകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘ഇന്ത്യയുടെ ഭാഷാ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനും മാതൃഭാഷയുടെ അഭിമാനത്തിന്റെ പേരിൽ ലോകത്തെ നയിക്കാനും സമയമായി’’ – മുൻ ഐഎഎസുകാരൻ അശുതോഷ് അഗ്നിഹോത്രിയുടെ ‘മേം ബൂംദ് സ്വയം, ഖുദ് സാഗർ ഹും’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നും.
അങ്ങനൊരു സാഹചര്യം അധികം താമസിക്കാതെ ഉണ്ടാകും. നിശ്ചയദാർഢ്യം ഉള്ളവർക്കേ മാറ്റം കൊണ്ടുവരാനാകൂ.
നമ്മുടെ സംസ്കാരത്തിന്റെ അലങ്കാരമാണു നമ്മുടെ രാജ്യത്തെ ഭാഷകളെന്നു ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കിൽ ഒരു യഥാർഥ ഇന്ത്യക്കാരനായി നമുക്ക് നിലനിൽക്കാനാകില്ല.
നമ്മുടെ രാജ്യം, സംസ്കാരം, ചരിത്രം, മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും സാധിക്കില്ല.
പൂർണമായ ഇന്ത്യയെന്ന ആശയം വിദേശഭാഷയ്ക്ക് മനസ്സിലാകില്ല. ഈ പോരാട്ടം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് എനിക്കറിയാം.
പക്ഷേ, ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ രാജ്യം നമ്മുടെ ഭാഷകൾ ഉപയോഗിച്ചു ഭരിക്കും.
അങ്ങനെ ലോകത്തെ നയിക്കുകയും ചെയ്യും’’ – അമിത് ഷാ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]