
ഏത് മഴത്തും ആളുകളെത്തി വോട്ട് ചെയ്യും; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാർഥി . കുറേ സ്വതന്ത്രരും മത്സരരംഗത്തുണ്ടെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ചരിത്ര ഭൂരിപക്ഷം ഉണ്ടാകും. വോട്ടിങ് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ആളുകള്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരംഗത്ത് വലിയ ആവേശമാണ്. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകള്‍ പങ്കെടുത്തു. അതുകൊണ്ട് ഏത്ര മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടന് ഷൗക്കത്ത് 15000 മുതല്‍ 20000 വോട്ടിന് ജയിക്കുമെന്ന് രാജ്യസഭാ എംപിയും മണ്ഡലത്തിലെ വോട്ടറുമായ പി.വി. അബ്ദുൽ വഹാബ് പറഞ്ഞു. അൻവർ പിടിക്കുന്നത് എല്‍ഡിഎഫിന്റെ വോട്ടാണ്. അൻവർ പിടിക്കുന്ന വോട്ടിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും വഹാബ് പറഞ്ഞു.