
തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപുരത്ത് പിടിയിലായത്. ഇയാളിൽ നിന്നും 25 ഗ്രാം എംഡിഎംഎ ആർപിഎഫ് പിടിച്ചെടുത്തു. നാട്ടിലെത്തിച്ച് വിൽപ്പന നടത്താനായി ബെംഗളൂരുവിൽ നിന്നുമാണ് പ്രതി എംഡിഎംഎ വാങ്ങി ട്രെയിനിൽ കടത്തികൊണ്ടുവന്നത്.
ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സൂരജ് പിടിയിലായത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ എംഡിഎംഎ വാങ്ങാനുള്ള ആളെ കാത്ത് റെയിൽവേ യാർഡിനു സമീപം ഒളിച്ചു നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നി. തുടർന്ന് ആർ.പി. എഫ് ഉദ്യോഗസ്ഥരുമായി എത്തിയപ്പോൾ സൂരജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടുകയായിരുന്നു. ആർക്ക് വേണ്ടിയാണ് സൂരജ് മയക്കുമരുന്ന് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Last Updated Jun 19, 2024, 10:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]