
മൂന്നാറിൽ വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ട് 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മഡേക്കർ റിപ്പോർട്ട് കോടതിക്ക് കൈമാറി. സിബിഐ അന്വേഷണം വേണ്ടെങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയ്ക്ക് വ്യാജ പട്ടയം നൽകിയ സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇന്ന് ഹർജി പരിഗണിക്കവേ രാജൻ മഡേക്കർ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ കോടതിക്ക് കൈമാറി. 19 റവന്യൂ ഉദ്യോഗസ്ഥർ വ്യാജപട്ടയ കേസിൽ കുറ്റക്കാരാണ്. എന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടികാട്ടി. വ്യാജപട്ടയം അന്വേഷിക്കാൻ സിബിഐ വേണ്ടങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മൂന്നാറിൽ മാത്രമല്ല വാഗമണ്ണിലും കയ്യേറ്റമുണ്ടെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചത്. 42 പട്ടയ കേസുകളിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സർക്കാരിനോട് കോടതി പറഞ്ഞിരുന്നു. ഈ വ്യാജ പട്ടയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുനെന്ന് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ അവിടെ കൈയ്യേറ്റം നടക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
Last Updated Jun 18, 2024, 8:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]