
മുംബൈ: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ് രാവിലെയാണ് പെണ്‍കുട്ടിയെ കൊന്നത്. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനര്‍ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പാനര്‍ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, ക്രൂരമായ ആക്രമണം നടക്കുന്പോൾ, ചുറ്റും കൂടിയവരും വാഹനത്തിൽ യാത്രചെയ്യുന്നവരുമായി ഒരാൾ പോലും അത് തടയാൻ മുന്നോട്ടുവന്നില്ല. പലരും കാഴ്ചക്കാരായപ്പോൾ മറ്റു ചിലര്‍ വീഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ചോരയിൽ കുളിച്ച് അനങ്ങാതെ കിടക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ വീണ്ടും അടിച്ച് അരിശം തീര്‍ക്കുന്നതടക്കമുള്ളവ ദൃശ്യങ്ങളിൽ വ്യക്തമാണ്.
Last Updated Jun 18, 2024, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]