

പാലക്കാട് രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി? സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താൻ കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരുന്നു.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലിയില്‍ വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിയാൻ തീരുമാനിചത്തോടെ അവിടെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി ഇറങ്ങുമെന്ന വാർത്തയും ഇന്നലെ പുറത്തുവന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഷാഫി പറമ്ബില്‍ വടകരയില്‍ നിന്ന് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കായിരുന്നു ഷാഫി മണ്ഡലത്തില്‍ വിജയിച്ചത്. മെട്രോമാനായ ഇ ശ്രീധരനെ സ്ഥാനാർത്ഥിയാക്കി ബി ജെ പി മത്സരം കടുപ്പിക്കുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ശ്രീധരൻ മുന്നേറിയതോടെ മത്സരം ഫോട്ടോഫിനിഷിനേക്ക് കടന്നു. എന്നാല്‍ പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ വോട്ടിന്റെ സഹായത്തോടെ അവസാന നിമിഷം ഷാഫി വിജയം ഉറപ്പിച്ചു. 3,859 വോട്ടായിരുന്നു ഷാഫി ജയിച്ചത്. ഇത്തവണ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.
പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.
മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരില്‍ വിജയിച്ച സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയില്‍ മത്സരിപ്പിക്കണമെന്ന ചർച്ച കോണ്‍ഗ്രസില്‍ ഉണ്ട്. ചേലക്കര മണ്ഡലത്തില്‍ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് രാധാകൃഷ്ണന് ഉണ്ടായത്. മാത്രമല്ല മന്ത്രിയുടെ വാർഡില്‍ മുന്നിലെത്താൻ രമ്യയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം അനുകൂലഘടകമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാൻ അതേവർഷം തന്നെ ആലപ്പുഴയില്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അത്തരമൊരു ചരിത്രം ഉണ്ടെന്നിരിക്കെ ആലത്തൂരില്‍ പരാജയപ്പെട്ട രമ്യയെ ധൈര്യമായി തന്നെ ചേലക്കരിയില്‍ മത്സരിപ്പിക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്.
അതേസമയം പാലക്കാട് ഡിസിസിക്ക് രമ്യയുടെ പ്രവർത്തനങ്ങളില്‍ അതൃപ്തിയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വം നല്കിയ നിർദ്ദേശം രമ്യ പരിഗണിക്കാതിരുന്നതാണെന്ന ആക്ഷേപമാണ് ഡിസിസി അധ്യക്ഷൻ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ മറ്റൊരു നേതാവിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]