
നാഗർകോവിൽ: അവധിക്ക് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം. കാർ കനാലിലേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. കുവൈത്തിൽ നിന്ന് രണ്ട് ദിവസം മുൻപ് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് 48കാരനായ പ്രവാസി മരിച്ചത്. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയത്. സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത്. ചടങ്ങ് കഴിഞ്ഞ് മടക്ക യാത്രയിൽ നാവൽക്കാടിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു.
ക്രിസ്റ്റഫർ കാറിന് പുറത്തേക്ക് എത്താനാകാതെ വാഹനത്തിൽ കുടുങ്ങുകയായിരുന്നു. അപകടം കണ്ടെത്തിയ പരിസരവാസികൾ ക്രിസ്റ്റഫറിനെ പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫർ സഞ്ചരിച്ചിരുന്ന കിയ കാർ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ക്രിസ്റ്റഫറിന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. ഇവരുടെ മക്കൽ ക്രിസ്റ്റഫറിന്റെ ഭാര്യ ജ്ഞാനഷീലയുടെ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]