
ആർഎംപി മാതൃകയിൽ അൻവറുമായി സഹകരിക്കാൻ യുഡിഎഫ്; വൈകാതെ ഔദ്യോഗിക പ്രഖ്യാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ആര്‍എംപി യുഡിഎഫുമായി സഹകരിക്കുന്ന മാതൃകയില്‍ യുഡിഎഫിനൊപ്പം സഹകരിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും. ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്.
യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍ വാങ്ങിയിരുന്നു. മുന്നണിയുടെ ഭാഗമാകാതെ പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയാണ് അസോഷ്യേറ്റ് അംഗത്വം. തിരഞ്ഞെടുപ്പില്‍ സഹകരിക്കുകയും നിയമസഭയില്‍ ഒരു ബ്ലോക്ക് ആയി ഇരിക്കുകയും ചെയ്യുമെങ്കിലും അസോഷ്യേറ്റ് അംഗത്തിനു മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാനാവില്ല.
അന്‍വര്‍ ഉള്‍പ്പെട്ട തൃണമൂലിനെ മുന്നണിയുടെ ഭാഗമാക്കാനാവില്ലെന്നു യുഡിഎഫ് മുന്‍പ് അറിയിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് അസോഷ്യേറ്റ് അംഗമെന്ന ആശയം ഉയര്‍ന്നത്.