
റോഡരികിൽ നിർത്തിയിട്ട കാറിനുളളിൽ കുടുങ്ങി; ആന്ധ്രപ്രദേശിൽ 4 കുട്ടികൾ ശ്വാസം മുട്ടി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമരാവതി ∙ വിജയനഗരത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ടത്. പിന്നാലെ അവർ കാറിൽ കയറുകയായിരുന്നു. കുട്ടികൾ കയറിയപ്പോൾ കാർ അബദ്ധത്തിൽ ലോക്കായി.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് ഇവരെ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികൾ അവരുടെ സുഹൃത്തുക്കളാണ്.
ഏപ്രിലിൽ, തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ പൂട്ടിയ കാറിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് അന്ന് മരിച്ചത്.