
തമിഴ് സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാൽ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ വിശാൽ ഇന്ന് തമിഴ് നാട്ടിലെ മുൻനിര നായകന്മാരിൽ ഒരാള്‍ കൂടിയാണ്. സിനിമയിൽ താരം തിളങ്ങി നിൽക്കുമ്പോഴും ആരാധകർ എപ്പോഴും ചോദിക്കുന്നൊരു കാര്യമാണ്. വിവാഹം എപ്പോൾ?. ഒടുവിൽ ആ ചോദ്യത്തിന് മറുപടി നൽകാൻ സമയമായെന്ന് അറിയിച്ചിരിക്കുകയാണ് വിശാൽ.
വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നുും കല്യാണം ഉടനുണ്ടാകുമെന്നും വിശാൽ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. “അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെ കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ അറിയിക്കും”, എന്നായിരുന്നു വിശാൽ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]