
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണു; കോൺക്രീറ്റ് കട്ടകൾ പതിച്ചത് കാറുകൾക്ക് മുകളിൽ, ഗതാഗത തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരിയാട് (കോട്ടയ്ക്കൽ) ∙ ദേശീയപാത 66ൽ കൂരിയാട് സർവീസ് റോഡ് ഇടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാറുകൾ . രണ്ടു കാറുകള്‍ക്കു മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാര പരുക്ക് മാത്രമേയുള്ളു.
കൂരിയാട് വയൽ നികത്തിയാണ് സർവീസ് റോഡ് നിർമിച്ചത്. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂര്‍ണമായും തടസപ്പെട്ടത്. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.