
ദില്ലി:തരൂർ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്,ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്.രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത്.മികച്ച നേതാക്കളെയാണ് കോൺഗ്രസിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്തത്
പാർട്ടി അവരെ അവഗണിച്ചത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു
ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമാവുകയാണ്.വിദേശകാര്യ പാർലമെൻററി സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ പാർട്ടി ആവശ്യപ്പെടണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട് .അച്ചടക്ക ലംഘനത്തിന് വിശദീകരണം തേടണമെന്നും ആവശ്യമുണ്ട്.തരൂർ ക്യാമ്പും കടുത്ത അതൃപ്തിയിലാണ്.കേന്ദ്ര സർക്കാർ ക്ഷണം കിട്ടിയ കാര്യം രാഹുൽ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും തരൂർ അറിയിച്ചിരുന്നു.പാർട്ടി പട്ടിക നൽകുമെന്നായിരുന്നു ഇരുവരുടെയും നിലപാട്.വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂർ ധരിപ്പിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും തരൂരിനോടടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന
…