
കോഴിക്കോട്ട് തീപിടിത്തമുണ്ടായ കെട്ടിടം പൊലീസ് കാവലിൽ; ഫൊറൻസിക് സംഘം പരിശോധിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ഞായറാഴ്ച വൈകിട്ട് കോഴിക്കോട് പുതിയ സ്റ്റാൻഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലിൽ. തീയണച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്.
സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ് ഉൾപ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവൽ നിൽക്കുന്നത്. ഒപ്പം ചെമ്മങ്ങാട് സംഘവും സുരക്ഷയ്ക്കായി രംഗത്തുണ്ട്.
കെട്ടിടം , ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അംഗങ്ങൾ, സയന്റിഫിക് വിദഗ്ധർ, കോർപറേഷൻ പ്രതിനിധി സംഘം തുടങ്ങിയവർ ഇന്ന് പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനകൾ പൂർത്തിയാക്കും വരെ പുതിയ സ്റ്റാൻഡിലെ ഈ ബ്ലോക്കിലെ മറ്റു വ്യാപാര കടകൾ ഒന്നും തുറക്കാൻ അനുമതിയുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി ഞായറാഴ്ച രാത്രി നിർദേശിച്ചിരുന്നു.