
മുംബൈ: ബോളിവുഡ് താരം ശ്രദ്ധാ കപൂർ സ്ത്രീ 2 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ചെയ്യാനിരുന്ന എക്താ കപൂര്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ട്. രാഹി അനിൽ ബാർവെ സംവിധാനം ചെയ്യാനിരുന്ന ഈ ചിത്രത്തിൽ നിന്ന് ശമ്പളവുമായി ബന്ധപ്പെട്ടുള്ള തർക്കം മൂലമാണ് ശ്രദ്ധ പുറത്തായത് എന്നാണ് പീപ്പിംഗ് മൂണ്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ പിന്നണിയില്‍ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ശ്രദ്ധാ കപൂർ 17 കോടി ശമ്പളവും സിനിമയുടെ പ്രൊഫിറ്റ് ഷെയറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിർമാതാക്കൾക്ക് ഈ അഭ്യർത്ഥനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.
ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത് അതിനാല്‍ ശ്രദ്ധ ചോദിച്ച പ്രതിഫല പാക്കേജ് ലാഭകരമല്ലെന്നു നിർമാതാക്കൾക്ക് തോന്നിയതായി റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡിലെ മുൻനിര നടികളിലൊരായ ശ്രദ്ധാ കപൂറിന്റെ ശമ്പളം ക്രമനുഗതമായി വര്‍ദ്ധിക്കുന്നുണ്ട്. സ്ത്രീ 2 വിജയത്തോടെ ഇത് കൂടുതല്‍ ഉയരും എന്ന് തന്നെയാണ് റിപ്പോര്‍ട്ട്.
2025-ലെ വിവരങ്ങൾ അനുസരിച്ച്, ചിത്രത്തിന്റെ വലിപ്പം, കഥാപ്രാധാന്യം മുതലായവയെ ആശ്രയിച്ച് ശ്രദ്ധയുടെ പ്രതിഫലം 7 കോടി മുതൽ 15 കോടി വരെ എത്തുന്നു എന്നാണ് വിവരം. ഉദാഹരണത്തിന്, ‘തൂ ഝൂഠി മൈൻ മക്കാർ’ എന്ന റൊമാന്റിക് കോമഡിക്കായി അവർക്ക് 7 കോടി ലഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, ‘സ്ത്രീ 2’ എന്ന ഹൊറർ-കോമഡിക്കായി അവർ 5 കോടി മാത്രമാണ് വാങ്ങിയത്.
അതേ സമയം ശ്രദ്ധ ചെയ്യാനിരുന്ന വേഷത്തിലേക്ക് മറ്റൊരു പ്രമുഖ നടിയുമായി ചർച്ചകൾ നടത്തുകയാണ് എക്തയുടെ നിര്‍മ്മാണ കമ്പനി ബാലാജി എന്നാണ് വിവരം. ചിത്രം ഒരു ത്രില്ലറായിരിക്കും എന്ന് ആദ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ‘സ്ത്രീ 3’ എന്ന സിനിമയിൽ നിന്നും ശ്രദ്ധ പിന്മാറിയിട്ടില്ല. മാഡോക് ഫിലിംസിന്റെ ഈ ഹിറ്റായ ഹൊറർ-കോമഡി ഫ്രാഞ്ചൈസിന്റെ മൂന്നാം ഭാഗം 2027-ൽ തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘സ്ത്രീ 2’-ൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അപര്ഷക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവര്‍ ശ്രദ്ധയ്ക്കൊപ്പം അഭിനയിച്ചു. ചിത്രം ആഗോളതലത്തിൽ 800 കോടി ഗ്രോസ് നേടിയിരുന്നു. ബോളിവുഡിലെ ഏറ്റവും ലാഭകരമായ ഹൊറർ-കോമഡി ഫ്രാഞ്ചൈസുകളിൽ ഒന്നായി ഇത് മാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]