
ദില്ലി: ഒരു കർഷകൻ കനത്ത മഴയിൽ താൻ കൃഷി ചെയ്തുണ്ടാക്കിയ വിളവ് ഒലിച്ചുപോകാതിരിക്കാൻ തീവ്രമായി പരിശ്രമിക്കുന്ന ഹൃദയഭേദകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മഹാരാഷ്ട്രയിലെ പല ജില്ലകളെയും ബാധിച്ച അപ്രതീക്ഷിത അകാലവർഷം മൂലം കർഷകർ നേരിടുന്ന നഷ്ടത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു വീഡിയോ. കർഷകനായ ഗൗരവ് പൻവാർ തന്റെ നിലക്കടല വിളവ് വാഷിമിലെ ഒരു ചന്തയിൽ കൊണ്ടുവന്നപ്പോഴാണ് മഴ ആരംഭിച്ചത്. കഠിനാധ്വാനത്തിലൂടെ നേടിയ വിളവ് മഴയിൽ ഒഴുകിപ്പോകുമ്പോൾ, നിസ്സഹായത നിറഞ്ഞ മുഖത്തോടെ പൻവാർ അത് സംരക്ഷിക്കാൻ വെറും കൈകൾ കൊണ്ട് ചേര്‍ത്ത് പിടിക്കാൻ ശ്രമിക്കുന്നത് കാണാം. സോഷ്യൽ മീഡിയയിൽ കാഴ്ച കണ്ടവരെല്ലാം ദയനീയ കാഴ്ച കണ്ട് പരിതപിച്ചു
ഒടുവിൽ ഈ കാഴ്ച കേന്ദ്ര കൃഷി മന്ത്രിയും കണ്ടു. വൈകാതെ അദ്ദേഹം കർഷകനെ നേരിട്ട് വിളിച്ചു. താങ്കൾ ദുഖിതനാണെന്ന് അറിയാമെന്നും, നിങ്ങൾക്ക് സംഭവിച്ച് നഷ്ടം എത്രയായാലും അത് ലഭിക്കുമെന്നും ഉറപ്പ് നൽകി. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് ചൗഹാൻ പൻവാറുമായുള്ള സംഭാഷണത്തിന്റെ വീഡിയോയും എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഫോൺ സംഭാഷണത്തിൽ, തനിക്ക് വലിയ നഷ്ടം സംഭവിച്ചതായി കർഷകൻ പറയുന്നത് കേൾക്കാം.
ആ വീഡിയോ എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ, നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ട. കർഷകരുടെ കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ വളരെ ശ്രദ്ധാലുവാണ്. ഞാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും സംസ്ഥാന കൃഷി മന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. കളക്ടറുമായും സംസാരിച്ചു. നിങ്ങൾക്കും കുടുംബത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ സംഭവിച്ച എല്ലാ നഷ്ടവും നികത്തും എന്ന് എന്ന് ചൗഹാൻ പറയുന്നു. തിങ്കളാഴ്ചയ്ക്കകം അവർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.
നേരത്തെ, മഹാരാഷ്ട്ര എൻസിപി (ശരദ് പവാർ) പ്രസിഡന്റ് ജയന്ത് പാട്ടീലും ഈ ദാരുണമായ വീഡിയോ ചൂണ്ടിക്കാട്ടി കര്‍ഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. നഷ്ട ബാധിതരായ കർഷകർക്ക് ആശ്വാസവും പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാനത്ത് കനത്ത അകാലവർഷം അനുഭവപ്പെടുന്നുണ്ട്, പല പ്രദേശങ്ങളിലും ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വിളകൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയിട്ടുണ്ട്, വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ബാധിതരായ കർഷകർക്ക് അടിയന്തര സഹായം നൽകാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
सोशल मीडिया पर महाराष्ट्र के किसान भाई श्री गौरव पंवार जी का मार्मिक वीडियो देखकर हृदय विचलित हो गया।
असमय बारिश ने मंडी में रखी उनकी मूंगफली की फसल को बर्बाद कर दिया। किसान होने के नाते मैं इस पीड़ा को भली प्रकार समझ सकता हूं। मैंने गौरव जी से फोन पर बात की, उन्हें ढांढस…— Office of Shivraj (@OfficeofSSC)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]