
അകാലത്തില്‍ വിടപറഞ്ഞ മകള്‍ക്കായി ഋതുമതി ചടങ്ങ് നടത്തി മാതാപിതാക്കള്‍. തമിഴ്നാട് ശിവഗംഗയിലെ തിരുഭുവനത്താണ്, മകള്‍ ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ രണ്ടുപേര്‍ ജീവിക്കുന്നത്. ഒരേയൊരു മകള്‍. അവളുടെ പെട്ടന്നുള്ള വിയോഗം ആ അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകള്‍ മരിച്ചുവെന്ന വിശ്വസിയ്ക്കാന്‍ ഇപ്പോഴും ഇവര്‍ക്കായിട്ടില്ല. തിരുഭുവനം സ്വദേശി ബാലകൃഷ്ണനും ഭാര്യ രാക്കുവിന്റെയും മകളായിരുന്നു പാണ്ടിശെല്വി. പതിനൊന്നാം വയസില്‍ പനിയുടെ രൂപത്തിലെത്തിയ മരണം അവളെ കൊണ്ടുപോയി. മകള്‍ ഋതുമതിയാകുന്ന പ്രായമായെന്ന് കണക്കുകൂട്ടിയ വീട്ടുകാര്‍ മകളെ അണിയിച്ചൊരുക്കി തയാറാക്കിയ കട്ടൗട്ടുമായി ചടങ്ങ് ആഘോഷമായി തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. (puberty function for dead daughter chennai)
സാരിയുടുക്കാനും അണിഞ്ഞൊരുങ്ങി നടക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു പാണ്ടിശെല്‍വിയ്ക്ക്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഋതുമതി ചടങ്ങ് നടത്തുമ്പോള്‍ അത് വലിയ ആഘോഷമാക്കണമെന്ന് അമ്മയോടും അച്ഛനോടും എപ്പോഴും പറയും. ഈ ആഗ്രഹമാണ് മരണശേഷം രക്ഷിതാക്കള്‍ നടത്തിയത്.
Read Also:
പാണ്ടിശെല്‍വിയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വാങ്ങി. ബന്ധുക്കളെയും നാട്ടുകാരെയും എല്ലാവരെയും ക്ഷണിച്ചു. മകള്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയോ അങ്ങനെ തന്നെ ആ ദിവസത്തെ ചടങ്ങുകളെല്ലാം നടത്തി. മകളുടെ കട്ടൗട്ടറിലായിരുന്നു ചടങ്ങുകള്‍. പുഷ്പങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പാണ്ടിശെല്‍വിയ്ക്ക് പൂമൂടലും നടത്തി ആ അച്ഛനും അമ്മയും. ഒടുവില്‍ മകളെ പാടിയുറക്കിയിരുന്നു ആ പാട്ടും പാടിയാണ് മാതാപിതാക്കള്‍ ചടങ്ങ് അവസാനിപ്പിച്ചത്.
Story Highlights : puberty function for dead daughter chennai
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]