
യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് ആലപിച്ച പുലരിയിൽ ഒരു പൂവ് എന്ന ഗാനമാണ് റീലിസ് ആയത്. മനോരമ മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലിം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രമാണിത്. ഈ വാരം തിയറ്ററുകളിലെത്തിയ ചിത്രമാണിത്.
തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ കട്ടിസ് ഗ്യാങിലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽ ദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന ഈ സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്മയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണിത്.
നിഖിൽ വി നാരായണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബിജിബാൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഡിറ്റർ റിയാസ് കെ ബദർ, ഗാനരചന റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കാർത്തി, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ രാജീവ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനു കല്ലേലിൽ, കളറിസ്റ്റ് ലിജു പ്രഭാകർ, മേക്കപ്പ് ഷാജി പുൽപള്ളി,
വസ്ത്രാലങ്കാരം സൂര്യ, സ്റ്റിൽസ് ടി ആർ കാഞ്ചൻ, പരസ്യകല പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി, റിയാസ് ബഷീർ, അസോസിയേറ്റ് ഡയറക്ടർ സജിൽ പി സത്യനാഥൻ, രജീഷ് രാജൻ, സംവിധാന സഹായികൾ അശ്ബിൻ ജോജോ, അനീഷ് മാത്യു, അഭിലാഷ് വി ആർ, ആക്ഷൻ ആൽവിൻ അലക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ രാംജിത്ത്. ആനക്കട്ടി, പൊള്ളാച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ‘കട്ടീസ് ഗ്യാങി’ന്റെ ചിത്രീകരണം. പി ആർ ഒ- എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]