
ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം: പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഞ്ചേരി∙ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിലെ പ്രതിയായ ഡ്രൈവറെ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) ആണ് മരിച്ചത്. മാർച്ച് 7ന് ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവറായ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസിൽ പ്രതിയായ ഷിജു ജാമ്യത്തിൽ ഇറങ്ങിയതാണ്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതിൽ തുറക്കാത്തതോടെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്, ക്ലീനർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
ഷിജുവിന്റെ ഭാര്യ: മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശിനാഥ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)