
നല്ല രീതിയിലുള്ള ആരോഗ്യം ലഭിക്കണമെങ്കിൽ പച്ചക്കറിയും, പഴവർഗ്ഗങ്ങളും മാംസവും മാത്രം കഴിച്ചാൽ പോരാ. നല്ല പോഷകഗുണങ്ങളുള്ള ഡ്രൈ നട്ട്സുകളും സീഡുകളും കഴിക്കേണ്ടതുണ്ട്. പലരും ഇത് അധിക ദിവസത്തേക്ക് വാങ്ങി സൂക്ഷിക്കാറാണ് ചെയ്യുന്നത്. എന്നാൽ അധിക ദിവസം ഇത് ഇരിക്കുമ്പോൾ കേടായിപ്പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശരിയായ രീതിയിൽ നട്ട്സ് സൂക്ഷിച്ചില്ലെങ്കിൽ കേടുവരുകയും പിന്നീട് കഴിക്കാൻ കഴിയാതെയും ആകുന്നു. കൂടുതൽ ദിവസം നട്ട്സുകൾ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
വായുകടക്കാത്ത പാത്രങ്ങൾ
നട്ട്സുകളും സീഡുകളും എപ്പോഴും വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സൂക്ഷിക്കേണ്ടത്. ഇത് വായു സമ്പർക്കത്തെയും ഈർപ്പമുണ്ടാവുന്നതിനെയും തടയുന്നു. എത്ര ദിവസം വേണമെങ്കിലും നട്ട്സ് കേടുവരാതിരിക്കും.
ഫ്രിഡ്ജ് അല്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കാം
നട്ട്സുകൾ ഫ്രിഡ്ജ് അല്ലെങ്കിൽ ഫ്രീസറിനുള്ളിൽ സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. തണുപ്പ് ഓക്സീകരണത്തെ മന്ദഗതിയിലാക്കുകയും നട്ട്സ് കേടായിപ്പോകുന്നതിനെയും പുളിക്കുന്നതിനെയും തടയുന്നു.
ചൂടിൽ നിന്നും മാറ്റിവയ്ക്കാം
ഡ്രൈ നട്ട്സുകൾ എപ്പോഴും സൂക്ഷിക്കേണ്ടത് തണുപ്പുള്ള, ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ്. അമിതമായി ചൂടേൽക്കുകയോ നേരിട്ട് സൂര്യപ്രകാശമടിക്കുകയോ ചെയ്താൽ നട്ട്സിന്റെ ഗുണങ്ങൾ ഇല്ലാതാവുകയും പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യുന്നു.
റിസീൽ ചെയ്യാൻ കഴിയുന്ന കവറുകൾ
നട്ട്സുകൾ അടച്ച് സൂക്ഷിക്കുന്ന കവറിൽ വായു തങ്ങി നിൽക്കുന്നതിനെ തടയേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ സിപ് ലോക്ക് അല്ലെങ്കിൽ വാക്വം സീൽഡ് ബാഗുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഓക്സീകരണത്തെ തടയുന്നു. അതേസമയം അധികമായി നട്ട്സുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം ഈ രീതിയിൽ ചെയ്താൽ മതിയാകും.
സൂക്ഷിക്കുന്നതിന് മുമ്പ് വറുക്കാം
ദീർഘ ദിവസത്തേക്ക് കേടുവരാതെ ഇരിക്കണമെങ്കിൽ നട്ട്സ് വറുത്ത് വയ്ക്കുന്നത് നല്ലതായിരിക്കും. ഇത് നട്ട്സിൽ അടങ്ങിയിരിക്കുന്ന ഈർപ്പത്തെയും പൂപ്പലുണ്ടാകുന്നതിനെയും തടയുന്നു. വറുത്ത് കഴിഞ്ഞാൽ പൂർണമായും തണുത്തതിന് ശേഷമേ അടച്ച് സൂക്ഷിക്കാൻ പാടുള്ളു.
അടുക്കള സിങ്ക് അടഞ്ഞുപോയോ? എങ്കിൽ ഇത്രയും ചെയ്താൽ മതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]