
മകളുടെ വിവാഹനിശ്ചയത്തിന് ഭാര്യയ്ക്കൊപ്പം ‘പുഷ്പ 2’ പാട്ടിന് ഡാൻസ് കളിച്ച് കേജ്രിവാൾ; വിഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വീണ്ടും തരംഗമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇത്തവണ രാഷ്ട്രീയത്തിന്റെ പേരിലല്ല ശ്രദ്ധേയനായിരിക്കുന്നത്. മകളുടെ കല്യാണ നിശ്ചയത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഭാര്യ സുനിത കേജ്രിവാളിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രത്തിലെ ‘അംഗരോൺ’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.
അരവിന്ദ് കേജ്രിവാൾ മാത്രമല്ല മറ്റ് നേതാക്കളുടെ നൃത്തവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ പഞ്ചാബി നൃത്തമാണ് ശ്രദ്ധ നേടുന്ന മറ്റൊരു വിഡിയോ. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുനടന്ന വിവാഹനിശ്ചയവും ഡൽഹിയിൽ ചർച്ചയാകുന്നുണ്ട്. ‘
‘‘ഡൽഹിയിലെ ജനങ്ങൾക്കു മുന്നിൽ സത്യം പുറത്തുവരുന്നു. ഡൽഹി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഒരു നല്ല സൂചനയാണിത്’’– ഡൽഹി മുഖ്യമന്ത്രി വിവാഹ ആഘോഷങ്ങളെ വിമർശിച്ച് പറഞ്ഞു.
ഇന്നലെയാണ് ഹർഷിത കേജ്രിവാളിന്റെയും സംഭവ് ജെയിനിന്റെയും വിവാഹം നടന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയായ കപൂർത്തല ഹൗസിൽ വച്ചായിരുന്നു വിവാഹം. ഇരുവരും നല്ല സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്.